Posts

Showing posts from June, 2023

പകർപ്പെഴുത്ത്

കതിരവനുച്ചിയിൽ നീറുമ്പൊഴും ഇരുളിൻ്റെ നിഴൽ വീണ പകലുകളിലേക്ക് പറന്നുയരുന്ന വിശപ്പാർന്ന ചിന്താവായസങ്ങൾ. നിലാവിൻ്റെ മങ്ങിയ മഞ്ഞയിലേക്കു ചിറകു വിരിക്കുമ്പോളവ കടവാവലുകൾ. കുഴിമാടത്തിൽ നിന്നും ചിതറിത്തെറിച്ച മണ്ണിലെ മുജ്ജന്മാവശിഷ്ടങ്ങൾ. തലമുറകൾക്കു മേൽ പുഴുക്കളെപ്പോൽ തീണ്ടും ശാപങ്ങൾ. അകാരണമാം വിഷണ്ണതകളേയും അനർത്ഥ സ്വപ്നങ്ങളേയും പേറിയുറക്കം നഷ്ടപ്പെട്ട യുഗങ്ങൾ. വിധിയുടെ ചങ്ങലയിലേക്ക് ഭൂതത്തിൻ്റെ കണ്ണികൾ കോർക്കുന്ന ഭ്രൂണങ്ങൾ!