അജ്ഞാതം
എന്താണ് പ്രണയമെന്നെനിക്കറിയില്ല. എപ്പൊഴാണ്, എങ്ങിനെയാണ് പ്രണയത്തിലാവുകയെന്നുമറിയില്ല. പക്ഷേ എപ്പൊഴോ നിന്നെ കാത്തിരിക്കുവാൻ ഞാൻ പഠിച്ചിരിക്കുന്നു. കാത്തിരിപ്പോ പ്രണയം?
നിൻ്റെ മറുപടികളെൻ്റെ മനസ്സു നിറയ്ക്കുന്നു. നിൻ്റെ അക്ഷരക്കൂട്ടങ്ങളിലെൻ്റെ ചുണ്ടുകൾ വിടരുന്നു. വാക്കുകളിലോ പ്രണയം?
ഇപ്പോൾ മുറിയിൽ നിറയുന്ന പാട്ടിൻ്റെ വരികളിൽ നീ മാത്രം നിറയുന്നു. ഈ സംഗീതത്തിൽ ഞാനിതിനു മുമ്പൊരിക്കലും ഇത്ര ലയിച്ചിരുന്നിട്ടില്ല. കാല്പനികതയോ പ്രണയം?
കഴിഞ്ഞ നാളുകളിലെന്തു ജാലം കാട്ടിയാണെന്നിൽ നിന്നു നീ നടന്നകന്നത്? ഏതു അദൃശ്യശരങ്ങളാണ് നീ എന്നിലേക്കു തൊടുത്തുവിട്ടത്? മായയോ പ്രണയം?
തുടുക്കുന്ന കവിളുകളുടേയും തുടിക്കുന്ന നെഞ്ചകത്തിൻ്റയും മിടിക്കുന്ന മിഴിയിമകളുടേയും ആവേശമോ പ്രണയം?
അതോ പറയുവാനായിരം കഥകളുണ്ടെന്നിരിക്കിലും എന്നിലുരുണ്ടു കൂടുന്ന മൌനിയാം മേഘങ്ങളുടെ മൂകതയോ?
♥️
ReplyDeleteസൂഫീ.. ❤
DeleteAwesome!
ReplyDelete