Posts

പകർപ്പെഴുത്ത്

കതിരവനുച്ചിയിൽ നീറുമ്പൊഴും ഇരുളിൻ്റെ നിഴൽ വീണ പകലുകളിലേക്ക് പറന്നുയരുന്ന വിശപ്പാർന്ന ചിന്താവായസങ്ങൾ. നിലാവിൻ്റെ മങ്ങിയ മഞ്ഞയിലേക്കു ചിറകു വിരിക്കുമ്പോളവ കടവാവലുകൾ. കുഴിമാടത്തിൽ നിന്നും ചിതറിത്തെറിച്ച മണ്ണിലെ മുജ്ജന്മാവശിഷ്ടങ്ങൾ. തലമുറകൾക്കു മേൽ പുഴുക്കളെപ്പോൽ തീണ്ടും ശാപങ്ങൾ. അകാരണമാം വിഷണ്ണതകളേയും അനർത്ഥ സ്വപ്നങ്ങളേയും പേറിയുറക്കം നഷ്ടപ്പെട്ട യുഗങ്ങൾ. വിധിയുടെ ചങ്ങലയിലേക്ക് ഭൂതത്തിൻ്റെ കണ്ണികൾ കോർക്കുന്ന ഭ്രൂണങ്ങൾ!

Monochrome

Something's gone wrong  with my chromosome  Or maybe as they say  it's apathy syndrome  Why don't you breathe in some new air, says my mom So these days I hire an escape and roam and roam  Yet everything in life  is still monochrome  E'en though happy imageries in brain I try form Somewhere along I knew  its all bubbles and foam where I got lost, so I guess now there's no way home. 

Experiments

            Once someone asked if she was a beach person to which she faked a smile. They sat down on a beach, laid on their backs, drowning their feet in the white sands under the violets and oranges of their teenage summers.             He believed she was amused by the never ending waves that caressed sultry mermaids in the shallow turquoises, the bubbles the oceans brought carrying salty nothings, those star fish scattered upsidedown on the shore, awaiting the touch of a rebirth swaying their cilia to oceanic roars or perhaps in awe of the heavens, the seashells and their secret inhabitants snailing into their mysterious homes in the damp earth.               The secrets of the sea did never allure her though. All through the moments shouldered by the broken winds that hustled over their bare backs, she was rather diving into the depths of her own secrets!        ...

ഏഴിലംപാലയും മഴയും

 നിനക്കോർമ്മയില്ലേ ഞാനും ഒരുനാൾ നിന്നിലേക്ക് പെയ്തിറങ്ങിയത്? എന്റെ മഷിത്തണ്ടിൽ വിരിഞ്ഞ വർണ്ണധനുസ്സിലേയ്ക്ക്  നിന്റെ ഗൗരങ്ങൾ ദലങ്ങളായ് വിടർന്നത്? നിന്റെ ശിഖരങ്ങൾ എന്റെ തണുപ്പിൽ കുളിരണിഞ്ഞത്? നിന്നിലെ മാതൃത്വം എന്നാൽ തളിർത്തത്? നിന്റെ ദേഹവും ദേഹിയും ഈറനണിഞ്ഞപ്പോൾ സുഖം തേടി യക്ഷിപ്പെണ്ണുങ്ങൾ ചേക്കേറിയത്? ഓർമ്മയില്ലേ ഇക്കഴിഞ്ഞ ഗ്രീഷ്മത്തിലും നീയെനിക്കായ് കാംക്ഷിച്ചത്? നിന്റെ വേരുകൾ ഒടുവിലത്തെ  ഉറവയും തേടിയലഞ്ഞത്? നിന്റെ സപ്തപർണ്ണങ്ങളും പിണങ്ങി വാടിയത്? നിന്റെ പാലരുവികൾ വറ്റിവരണ്ടത്? ഒടുവിൽ കാലുകൾക്കു കീഴെ ഭൂമി വിണ്ടപ്പോൾ, നിന്റെ നിഴലിൽ സ്വയം മുഖം പൊത്തി  പഴയ പറമ്പിൻ കയ്യാലയതിർത്തിയിൽ  നിനക്കു ചുറ്റും തളിർത്ത, കായ്ച്ച പച്ചയുടെ ഗതകാല നിനവുകളിൽ പൂണ്ട് ഏകയായ് നീ സന്ധ്യകളിലേക്ക് തളർന്നുറങ്ങിയപ്പോൾ നിന്റെ മാധവ സ്വപ്നങ്ങളിൽ ഞാൻ നേർത്ത നനവായ് പൊഴിഞ്ഞത്? കാലം തെറ്റി. കാലചക്രവും ഓടിത്തളർന്നു.  എന്റെ ഓർമ്മകളിൽ നീ വിങ്ങിയോ എന്നറിയില്ല കാത്തിരിക്കാതെ നീയും പിൻഗമിക്കവേ,   ഒടുവിലത്തെ പച്ചയും നിശാസൗരഭവും  മഴുവിനു മുന്നിൽ നീ അടിയറവു വെക്കുമ്പോൾ ഞാനും മടിക്കുന്നു,...

അജ്ഞാതം

  എന്താണ് പ്രണയമെന്നെനിക്കറിയില്ല. എപ്പൊഴാണ്, എങ്ങിനെയാണ് പ്രണയത്തിലാവുകയെന്നുമറിയില്ല. പക്ഷേ എപ്പൊഴോ നിന്നെ കാത്തിരിക്കുവാൻ ഞാൻ പഠിച്ചിരിക്കുന്നു. കാത്തിരിപ്പോ പ്രണയം?  നിൻ്റെ മറുപടികളെൻ്റെ മനസ്സു നിറയ്ക്കുന്നു. നിൻ്റെ അക്ഷരക്കൂട്ടങ്ങളിലെൻ്റെ ചുണ്ടുകൾ വിടരുന്നു. വാക്കുകളിലോ പ്രണയം? ഇപ്പോൾ മുറിയിൽ നിറയുന്ന പാട്ടിൻ്റെ വരികളിൽ നീ മാത്രം നിറയുന്നു. ഈ സംഗീതത്തിൽ ഞാനിതിനു മുമ്പൊരിക്കലും ഇത്ര ലയിച്ചിരുന്നിട്ടില്ല. കാല്പനികതയോ പ്രണയം? കഴിഞ്ഞ നാളുകളിലെന്തു ജാലം കാട്ടിയാണെന്നിൽ നിന്നു നീ നടന്നകന്നത്? ഏതു അദൃശ്യശരങ്ങളാണ് നീ എന്നിലേക്കു തൊടുത്തുവിട്ടത്? മായയോ പ്രണയം? തുടുക്കുന്ന കവിളുകളുടേയും തുടിക്കുന്ന നെഞ്ചകത്തിൻ്റയും മിടിക്കുന്ന മിഴിയിമകളുടേയും ആവേശമോ പ്രണയം? അതോ പറയുവാനായിരം കഥകളുണ്ടെന്നിരിക്കിലും എന്നിലുരുണ്ടു കൂടുന്ന മൌനിയാം മേഘങ്ങളുടെ മൂകതയോ?

THE PRESENCE

Shattered I stood by the window pane Letting the gloom of my spirit rain.. Empty darkness, the promises vain Went vanished to, leaving me lane Ever did I feel this deep for nane Never did I foresee, Oh, it was a lain! Fixing broken pieces together again I spent my life worth no gain In sake of a love that you did feign It was my soul that you had slain! Broken yet certain, slashing my vein Darkness crawled upon the life chain People out yelled, Oh, she was insane! But lost in your thoughts, death was never a pain The blues of those old autumn nights did wane Off did the memories with monsoon showers rain Over time you found your new love life fain Maybe you'll never complain or try explain Yet none ever knew in the dark out the lane When the winter nights fall behind that unseen bloodstain That the cold of a frozen blotch of black does remain As I still stand smiling by your window pane.

ABSOLUTION

I wish I could strip my damp thoughts  right here in the middle of this road letting 'em crash into  the mellow headlights in dark, and walk my way back naked into the woods. And they'd find my memories,  mutilated, in mist The dawn would wake up  to stinking mushy dreams like broken rotten eggs, the banes and curses embracing them like tufts of black moulds. Would they weep, I don't know my friends, or sigh 'she broke her chains! A slave to overthinking, a dreamer, of nightmares a romantic, incurable!' Tremors crawl up on me like snails, like wet kisses into my consciousness screaming it's time, it's time! Out from my old broken watch seeped a drop of second an escape of time  from its constraints, a sign!  And I wish this is it - that moment, of absolution!